ബംഗളൂരു- രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ അമ്മയുടെ കാമുകന് കുത്തിക്കൊന്നു. അള്‍സൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ഗീതയെയും (37) കാമുകനായ ശക്തിവേലു (35) വിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ഗീതക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
വീട്ടില്‍ ശക്തിവേലു വന്നിരുന്നത് നന്ദു എതിര്‍ത്തിരുന്നുവെന്ന് പറയുന്നു.
എതിര്‍പ്പ് അവഗണിച്ച് വീണ്ടും വീട്ടിലെത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാരെത്തി നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം നന്ദുവിനോടൊപ്പം ഗീത മര്‍ഫി ടൗണിലെ വീട്ടിലാണ് താമസിച്ചിരുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഓട്ടോ െ്രെഡവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്ന് പേലീസ് പറഞ്ഞു.






