Sorry, you need to enable JavaScript to visit this website.

കാന്തപുരത്തിന് ഗോൾഡൻ വിസ നൽകി ആദരിച്ചു

ദുബായ്- പ്രമുഖ മതപണ്ഡിതനും ജാമിഅഃ മർകസ് ചാൻസലറുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ഗോൾഡൻ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യു എ ഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തിയാണ് ആദരം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി, ജാമിഅഃ മർകസ് ചാൻസലർ, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ, അറബി ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളിൽ അറബ് മേഖലയിലും അന്താരാഷ്ട്ര വേദികളിലും കാന്തപുരത്തിന് നിർണായക സ്വാധീനം ഉണ്ട്. ഗോൾഡൻ വിസ ലഭിച്ചതിൽ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് ആൾ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൾ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ  ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൾ നഹ്യാൻ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചു.
 

Latest News