വോയിസ് മെസേജ് അപമാനമായെന്ന് യുവതി, ആറായിരം ദിര്‍ഹം നല്‍കണമെന്ന് കോടതി

റാസല്‍ഖൈമ- അപമാനിക്കുന്ന വോയിസ് മെസേജ് അയച്ചുവെന്ന യുവതിയുടെ പരാതിയില്‍ യു.എ.ഇയില്‍ യുവാവിന് യു.എ.ഇയില്‍ ശിക്ഷ. യുവതിക്ക് ആറായിരം ദിര്‍ഹം നല്‍കനാണ്  36 വയസുകാരനോട് കോടതി ഉത്തരവായത്.  തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അറബ് വംശജനെതിരെ യുവതി കോടതിയെ സമീപിച്ചത്.  
പോയി മരിക്കൂ എന്ന് അര്‍ത്ഥം വരുന്ന  സന്ദേശമാണ് യുവാവ് യുവതിക്ക് അയച്ചത്.  ഇത് തന്നെ അപമാനിക്കുന്നതാണെന്നും അതുകൊണ്ടുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി റാസല്‍ഖൈമ സിവില്‍ കോടതിയെ സമീപിച്ചത്.
20,000 ദിര്‍ഹമാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച കോടതി 6000 ദിര്‍ഹം നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

 

Latest News