ഐസ്വാള്‍- വേറിട്ട് കഴിയുകയായിരുന്ന ഭാര്യയെ 62 കാരന്‍ ചാവേറായി കൊലപ്പെടുത്തി. ജെലാറ്റിന്‍ ബോബ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് ഇയാള്‍ ഭാര്യയുടെ മേല്‍ ചാടിവീഴകയായിരുന്നു. ഇരുവരും മരിച്ചു. മിസോറാമിലെ ലുംഗ്ലേയിലാണ് സംഭവം. കൊല്ലപ്പെട്ട 61 കാരിയുടെ രണ്ടാം ഭര്‍ത്താവ് റോമിംഗ്ലിയാനയാണ് ചാവേറയാതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇയാളുമായി തെറ്റിപ്പിരിഞ്ഞ ഭാര്യ വേറിട്ടു താമസിക്കുകയായിരുന്നു.
ആദ്യ വിവാഹത്തിലെ 40 കാരി മകളോടൊപ്പം സ്ത്രീ പച്ചക്കറി വില്‍ക്കുകയായിരുന്നു.
സ്‌ഫോടനത്തിനുശേഷം ഇരുവരേയും ലുംഗ്ലെയി ജില്ലാ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.






