യു.എ.ഇയില്‍ 176 പേര്‍ക്ക് കൂടി കോവിഡ്

ദുബായ്- യു.എ.ഇയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 14 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണിത്. 258 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,37,073 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 7,30,093 പേര്‍ രോഗമുക്തി നേടി. 2104 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 3,64,265 പരിശോധനകളില്‍നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 85.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയായെന്നും 20 ദശലക്ഷം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.  

 

 

Latest News