നടി ലിജോമോള്‍ ജോസ് വിവാഹിതയായി

കോഴിക്കോട്- കട്ടപ്പനയിലെ ഹൃത്തിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ സുപരിചിതയായ നടി ലിജോമോള്‍ വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോമോള്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്തിക് റോഷന്‍, ഹണി ബീ 2.5 എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വയനാട് സ്വദേശിയാണ് അരുണ്‍.ലിജോമോള്‍ ജോസ് ഇടുക്കി സ്വദേശിയും.

Latest News