ഭര്‍ത്താവിന്റെ പേരില്‍ അഭിമാനമെന്ന് നടി ക്രാന്തി

മുംബൈ- ബോളിവുഡിന്റെ മയക്കുമരുന്ന് ബന്ധം അന്വേഷിക്കുന്ന ഭര്‍ത്താവ് സമീര്‍  വാങ്കഡെയുടെ പേരില്‍ അഭിമാനം കൊള്ളുന്നുവെന്ന് മറാത്തി നടി ക്രാന്തി റെഡ്കര്‍.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ മുംബൈ ഡയരക്ടര്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ കേസുകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
രാഷ്ട്രത്തിനുവേണ്ടി അദ്ദേഹം വ്യക്തിജീവിതം തന്നെ ത്യജിച്ചിരിക്കയാണന്ന് ക്രാന്തി പറഞ്ഞു. കുടുംബത്തേയും മക്കളേയും ഉപേക്ഷിച്ചതുപോലെയാണ് പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ ജോലിയുടെ രഹസ്യസ്വഭാവം എപ്പോഴും മാനിക്കാറുണ്ടെന്നും കേസുകളുടെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

Latest News