ദുബായ്- പതിനാറ് ലക്ഷം ദിര്‍ഹമിന്റെ (ഏകദേശം 3,24,56,710 രൂപ)റോള്‍സ് റോയ്‌സ് കാര്‍ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കി മലയാളി ബിസിനസ് സംരംഭകന്‍ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും ഇടംപിടിച്ചു.
ബി.സി.സി ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ 30 കാരന്‍ അംജത് സിതാരയാണ് ഭാര്യ മര്‍ജനായുടെ ഇരുപത്തിനാലാം പിറന്നാളില്‍ വിശിഷ്ട സമ്മാനം നല്‍കിയത്. ആദ്യകണ്‍മണിക്ക് ജന്മം നല്‍കി ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് മര്‍ജാനയുടെ ഇഷ്ടകാര്‍ അംജദ് സമ്മാനമായി നല്‍കിയത്.
മാന്‍പവര്‍ സപ്ലൈ രംഗത്ത് പത്ത് വര്‍ഷം കൊണ്ട് പ്രധാന സ്ഥാനം കൈയടക്കിയ ബി.സി.സി ഗ്രൂപ്പ് കോവിഡില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിച്ചും കോവിഡ് കാരണം കുടുങ്ങിയ വിസിറ്റ് വിസക്കാര്‍ക്ക് ജോലി നല്‍കിയും ഈയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയായ മര്‍ജാന സെപ്റ്റംബര്‍ അഞ്ചിനാണ് മകള്‍ ഐറ മലികക്ക് ജന്മം നല്‍കിയത്.