അച്ഛനില്‍നിന്നുള്ള പാഠങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍, സൂപ്പര്‍ ഫോട്ടോയും

ചെന്നൈ- അച്ഛന്‍ കമല്‍ഹാസനും സഹോദരി അക്ഷരക്കുമൊപ്പമുള്ള ഇഷ്ട ഫോട്ടോ പങ്കുവെച്ച് ശ്രുതി ഹാസന്‍.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഫേസ്ബുക്കും സ്തംഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രുതി ട്വിറ്ററിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കമല്‍ഹാസനും അക്ഷരക്കുമൊപ്പമുള്ള പുതിയ ഫോട്ടോ ഷെയര്‍ ചെയ്യാമോ എന്ന് ആരാധകരിലൊരാള്‍ ചോദിച്ചപ്പോഴാണ് മനോഹരമായ കുടുംബചിത്രം പോസ്റ്റ് ചെയ്തത്. പരമ്പരാഗത വേഷത്തില്‍ അച്ഛനോടൊപ്പം ശ്രുതിയും അക്ഷരയും ചിരിക്കുന്നതാണ് ചിത്രം.
അച്ഛനില്‍നിന്ന് പഠിച്ച മൂന്ന് പ്രധാന പാഠങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മൂന്നെണ്ണം മാത്രമായി പറായാനാവില്ലെന്നായിരുന്നു ശ്രുതിയുടെ മറുപടി. പേടിക്കാതിരിക്കാന്‍ അച്ഛനില്‍നിന്നാണ് പഠിച്ചതെന്നും തമാശകള്‍ ജീവിതം കൂടുതല്‍ സുഖകരമാക്കുമെന്നതാണ് മറ്റൊരു പാഠമെന്നും ശ്രുതി വെളിപ്പെടുത്തി.

 

Latest News