വെള്ളിയാഴ്ചവരെ സൗദിയില്‍ കനത്ത മഴക്ക് സാധ്യത, ജാഗ്രത പുലര്‍ത്തണം

റിയാദ്- സൗദിയില്‍ വെള്ളിയാഴ്ചവരെ ഇടിയോട് കൂടിയ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജഗ്രത പുലര്‍ത്താന്‍  സൗദി സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഇടിയും, മിന്നലും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തെ ഉദ്ധരിച്ച് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.
ഷാഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, അസീര്‍, നജ്‌റാന്‍ തുടങ്ങിയ മേഖലകളില്‍ കനത്ത മഴയും പ്രളയവുമാണ് പ്രവചിക്കുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയില്‍  ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റിയാദിന്റെ വിവിധ മേഖലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മക്ക, അസിര്‍, നജ്‌റാന്‍ മേഖലകളിലും  കനത്ത മഴക്ക് സാധ്യതയുണ്ട്.

 

Latest News