Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബി ക്ഷേത്രമാതൃക ഇന്ത്യന്‍ പവിലിയനില്‍, പീയൂഷ് ഗോയലിന് പെരുത്തിഷ്ടായി

ദുബായ്- അബുദാബിയിലെ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു. എക്‌സ്പോ 2020 ഇന്ത്യന്‍ പവിലിയന്‍ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര വാണിജ്യ വ്യവസായ ഉപഭോക്തൃ കാര്യ മന്ത്രി പിയുഷ് ഗോയല്‍ അവിടെ പ്രദര്‍ശനത്തിലുള്ള ക്ഷേത്ര മാതൃകയില്‍ തൃപ്തി പ്രകടിപ്പിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിമനോഹരമായ ഒന്നായി ക്ഷേത്രം മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 ചെങ്കോട്ട, ഗ്വാളിയോര്‍ കോട്ട, ഏകതാ ശില്പം, വാരണാസിയിലെ പടിക്കെട്ടുകള്‍, തഞ്ചാവൂര്‍ ക്ഷേത്രം, അക്ഷര്‍ധാം ക്ഷേത്രം എന്നിവയടക്കം ഇന്ത്യന്‍ പവിലിയനില്‍ പ്രദര്‍ശിപ്പിച്ച പൈതൃക കാഴ്ചകള്‍ അദ്ദേഹം നോക്കിക്കണ്ടു. പ്രമുഖ വ്യവസായികളായ ലക്ഷ്മി മിത്തല്‍, അനില്‍ അഗര്‍വാള്‍, വിനോദ്, കരണ്‍ അദാനി തുടങ്ങിയവരും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബന്ന, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി വിപുല്‍, യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സല്‍ ജനറല്‍ അമാന്‍ പുരി, മുന്‍ സ്ഥാനപതി നവദീപ് സിങ് സൂരി എന്നിവരും ക്ഷേത്ര മാതൃകയെ പ്രശംസിച്ചു.

 

 

Latest News