Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒടുവിൽ ചെന്നിത്തല ആ സത്യം വെളിപ്പെടുത്തി ; കുപ്പായം തുന്നിയിരുന്നുവത്രേ

ആലപ്പുഴ : ഒടുവിൽ ആ സത്യം രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവത്രേ. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയാകാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് മണ്ഡലത്തിൽ മെറിറ്റ് ഈവനിംഗ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുന്നതിനിടെയാണ് തന്റെ ആഗ്രഹം ചെന്നിത്തല വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഇതുവരെ നടന്നില്ലെങ്കിലും അത് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല.  ഒരു ദിവസം മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
തെരഞ്ഞെടുപ്പിൽ എപ്പോഴെങ്കിലും പരാജയപ്പെട്ടാൽ രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടിലിരിക്കാനും ചെന്നിത്തല തയ്യാറല്ല. മുഖ്യമന്ത്രിക്കസേരയെന്ന തന്റെ സ്വപ്‌നത്തിന് വേണ്ടി പോരാടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഉപദേശിക്കാനും ചെന്നിത്തല മറന്നില്ല.

പാർട്ടി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവുമെല്ലാം ഇപ്പോൾ വലിയ പരിഗണനയൊന്നും നൽകുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്നുവെന്ന് പറയുന്നത് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് നേതൃത്വത്തെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണെന്ന കാര്യം ഉറപ്പ്.
 

Latest News