പാലക്കാട്- ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ അഹല്യയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് അയല്‍വാസികളാണ് ഓടിയെത്തി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒറ്റപ്പാലം എല്‍എസ്എന്‍ കോണ്‍വെന്റ് സ്ക്കൂള് വിദ്യാര്‍ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.






