മസ്‌കത്ത്- ഷാഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ പെയ്ത കനത്ത മഴക്കിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വലിയ പാറക്കഷണങ്ങള്‍ ഇവരുടെ താമസ കേന്ദ്രത്തിനു മുകളില്‍ പതിക്കുകയായിരുന്നു. റുസായില്‍ വ്യവസായ പ്രദേശത്താണ് അപകടമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനത്ത് തൊഴിലാളികളുടെ അക്കമഡേഷനില്‍ പാറക്കഷ്ണങ്ങള്‍ പതിച്ചതായി ദുരിതാശ്വാസ, തെരിച്ചില്‍ സംഘത്തിനു വിവരം ലഭിക്കുകയായിരുന്നു.
കനത്ത മഴയില്‍ ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ഹൈവേ വെള്ളത്തില്‍ മുങ്ങി.






