വൈക്കം- പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിന മോളുടെ വീട് വനിതാ കമ്മീഷന് അധ്യക്ഷ പി സതി ദേവി സന്ദര്‍ശിച്ചു. പിടിയിലായ ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റത്തില്‍ നിന്ന് കൊലപാതകം കരുതിക്കൂട്ടിയാണെന്ന് വ്യക്തമായെന്ന് സതീദേവി പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് വൈക്കത്തെ വീട്ടിലെത്തിയ വനിതാ കമ്മീഷന് അധ്യക്ഷ നിതിനയുടെ അമ്മയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി. നിതിന അഭിഷേകുമായി പരിചയപ്പെട്ടതടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൊലപാതകത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പരിശീലനം പ്രതി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സതീദേവി പറഞ്ഞു.