Sorry, you need to enable JavaScript to visit this website.

എക്‌സ്പാറ്റ് സ്‌പോർടീവ് ലോഗോ പ്രകാശനം ചെയ്തു

എക്‌സ്പാറ്റ് സ്‌പോർട്ടീവ് 2021-22 ലോഗോ ഷഫീഖ് കബീർ പ്രകാശനം ചെയ്യുന്നു.

ദോഹ- ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ വലിയ കായിക മാമാങ്കത്തിലൊന്നായ കൾച്ചറൽ ഫോറം എക്‌സ്പാറ്റ് സ്‌പോർടീവ് 2021-22 ലോഗോ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ ഐ.ടി സ്ഥാപനമായ അസീം ടെക്‌നോളജിസാണ് പരിപാടിയുടെ മുഖ്യ പ്രയോജകർ. അസീം ടെക്‌നോളോജിസ് ഫൗണ്ടറും സി.ഇ.ഒയുമായ ഷഫീഖ് കബീർ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, സ്റ്റേറ്റ് സെക്രട്ടറി റഷീദ് അലി, സ്‌പോർറ്റീവ് കോ-ഓർഡിനേറ്റർമാരായ അനസ്, നിഹാസ് എന്നിവർ പങ്കെടുത്തു.   
ഖത്തർ വേൾഡ് കപ്പിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും പ്രവാസികളുടെ കായികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വെച്ചു കൊണ്ടും വർഷങ്ങളായി നടന്നു വരാറുള്ള കായിക മാമാങ്കമാണ് എക്‌സ്പാറ്റ് സ്‌പോർട്ടീവ്. കോവിഡ് പശ്ചാത്തലത്തിൽ ഇപ്രാവശ്യം കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ഖത്തർ സ്‌പോർട്‌സ് ഡേ വരെ നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.
ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ടൂർണമെന്റ്, ബാഡ്മിന്റൺ, ക്രിക്കറ്റ്, സൈക്ലിംഗ്, സ്വിമ്മിംഗ്, ഫിറ്റ്‌നസ്സ് ചലഞ്ച് എന്നീ കാറ്റഗറികളിൽ ഒക്ടോ. 14 മുതൽ മത്സരങ്ങൾക്ക് തുടക്കമാകും.

Latest News