Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നു

ഹൈദരാബാദ്-നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സിനിമാ താരങ്ങളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നു. വേര്‍പിരിയുന്നതായി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സാമന്ത വിവരം പുറത്തുവിട്ടത്. 'ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.
ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സ്പെഷ്യല്‍ ബോണ്ടായി തുടരുമെന്ന് വിശ്വസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ക്ക് മുന്നോട്ടു പോവാന്‍ വേണ്ട പ്രൈവസി തരണമെന്നും ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,' എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതേ കുറിപ്പ് തന്നെ നാഗചൈതന്യയും തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. 2017 ല്‍ ഗോവയില്‍ നടന്ന ചടങ്ങിലാണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുവരും വേര്‍പിരിയുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുണ്ടായിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.

Latest News