ദോഹ - ഖത്തറില്‍ ശൂറ കൗണ്‍സിലിലേക്ക് ജനാധിപത്യരീതിയിലുളള ആദ്യ വോട്ടെടുപ്പ് പൂര്‍ത്തിയായി. ശനി രാവിലെ എട്ടിനാണ് 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറിന് സമാപിച്ചു.
രാവിലെ മുതല്‍ തന്നെ ബൂത്തുകള്‍ സജീവമാണ്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായാണു ബൂത്തുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ നടക്കും. അസാധു വോട്ടുകളില്‍ സംശയമുള്ളവ ജഡ്ജിക്കു കൈമാറും.
26 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 229 പേരാണു മത്സരിക്കുന്നത്. 45 സീറ്റുകളില്‍ 30 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. 15 അംഗങ്ങളെ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.






