Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോക്കിക്ക് കളിക്കൂട്ടായ്മ

കളിസ്ഥലങ്ങളുടെ അഭാവവും പ്രോത്സാഹനക്കുറവും കാരണം അപചയത്തിലായ ഹോക്കിയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികളുമായി കോഴിക്കോട്ട് സംഘടന നിലവിൽ വന്നു. ഫെഡറേഷൻ ഓഫ് ഹോക്കി ഇന്ത്യയുടെ അംഗീകാരത്തോടെ കേരള മാസ്റ്റേഴ്‌സ് ഹോക്കി ഡിവിഷനായി കോഴിക്കോട്ട് രുപം കൊണ്ട സംഘടനയുടെ ചെയർമാൻ മുൻ താരം അഡ്വ.എം.കെ എ.സലീം ആണ്. സി. ഷെറീൻ വൈസ് ചെയർമാനും ഡോ: ശ്രീജിത്ത് കാനോളി കൺവീനറും സോണി തോമസ് ജോയിന്റ് കൺവീനറുമാണ്.
മലബാർ പാലസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചെയർമാൻ എം.എ. കരീം മുഖ്യാതിഥിയായി . കോഴിക്കോട് മാസ്‌ററഴ്‌സ് ഹോക്കിയുടെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു.  കോഴിക്കോട് ദേശീയ മത്സരങ്ങൾ പോലും അരങ്ങേറിയിരുന്ന മാനാഞ്ചിറ മൈതാനം പാർക്കായി പരിണമിച്ചതിനെ യോഗം അപലപിച്ചു. ഹോക്കിക്കായി കളിസ്ഥലം കണ്ടെത്തണമെന്ന് യോഗം സർക്കാറിനോടഭ്യർത്ഥിച്ചു. ജില്ലയിൽ ഹോക്കിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാല് താലൂക്കുകൾ കേന്ദ്രീകരിച്ച് സ്‌കൂളുകളിൽ ഹോക്കി ക്യാമ്പുകൾ ആരംഭിക്കും. കുട്ടികൾക്ക് ഹോക്കി കിറ്റുകൾ വിതരണം ചെയ്യും. ഒളിംപ്യൻ ശ്രീജിത്തിനെ ഐക്കനായി നിർത്തി ജില്ല - സംസ്ഥാനതലത്താൽ ഇൻവിസ്റ്റേഷൻ മത്സരങ്ങൾ നടത്താനും തീരുമാനിച്ചു.

Latest News