റിയാദ് - രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച ശേഷം വാഹനങ്ങൾ ഓടിക്കുന്നവർക്ക് പിഴ ചുമത്താൻ സൗദി ട്രാഫിക് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ഇത്തരം നിയമ ലംഘനങ്ങൾക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്താനാണ് നീക്കം. ഗതാഗത നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ കാലാവധി അവസാനിച്ച വെഹിക്കിൾ രജിസ്‌ട്രേഷൻ ഉപയോഗിച്ച് വാഹനമോടിക്കൽ എന്ന പേരിൽ പുതിയ നിയമ ലംഘനം ഉൾപ്പെടുത്താനാണ് ശ്രമം. കാലാവധി അവസാനിക്കുന്നയുടൻ വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കാൻ ഉടമകളെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ പിഴ ബാധകമാക്കുന്നതിലൂടെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.
ഗതാഗത നിയമത്തിൽ പുതിയ വകുപ്പുകൾ ചേർക്കുന്നതിനെയും ഭേദഗതി വരുത്തുന്നതിനെയും കുറിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നൽകി