അച്ഛനെ പിഷുവെന്ന് വിളിക്കുന്ന മകന്‍, വീഡിയോ പങ്കുവെച്ച് മഞ്ജു

കൊച്ചി- ഹാസ്യതാരം രമേഷ് പിഷാരടിക്ക് ജന്മദിനം ആശംസിച്ച് നടി മഞ്ജു വാര്യര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമായി.
അച്ഛന്റെ പേരു പറയാന്‍ മകനോട് പറയുമ്പോള്‍ കുഞ്ഞ് പിഷു എന്ന് ആവര്‍ത്തിച്ചു പറയുന്നതാണ് വീഡിയോ. ഇളയ മകനെയും എടുത്തുകൊണ്ടു നില്‍ക്കുകയാണ് പിഷാരടി. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ എന്നു പറഞ്ഞിട്ടും മകന്റെ പിഷു വിളി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നല്ല ജന്മദിനം ആശംസിക്കുന്നു പിഷൂ, ഐ ലവ് യൂ എന്നാണ് മഞ്ജു  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. മിമിക്രി താരമായിട്ട് കലാരംഗത്തേക്ക് എത്തിയതാരം പിന്നീട് നടനായി മാറി. സംവിധാനത്തിലേക്ക് കൈവച്ചിരിക്കുകയാണ് പിഷാരടി ഇപ്പോള്‍.

 

Latest News