യു.എ.ഇ തണുപ്പിലേക്ക് നീങ്ങുന്നു, രാത്രി കാറ്റടിക്കാന്‍ സാധ്യത

അബുദാബി- യു.എ.ഇ താപനിലയില്‍ കാര്യമായ കുറവ് ഈ മാസം രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. വേനലില്‍നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമായതിനാല്‍ കാലാവസ്ഥയില്‍ എല്ലാ ദിവസവും മാറ്റമുണ്ടാകും. മാസം പകുതിയോടെ താപനില നല്ല രീതിയില്‍ കുറയും. രാത്രി വൈകിയും പുലര്‍ച്ചെയും ചെറിയ രീതിയില്‍ കാറ്റുണ്ടാകാന്‍ സാധ്യതയുണ്ട്. പുലര്‍ച്ചെ ഹ്യുമിഡിറ്റ് കൂടുതലായിരിക്കുമെന്നും അവര്‍ പറഞ്ഞു.

 

Latest News