Sorry, you need to enable JavaScript to visit this website.

വിസ്മയമായി യു.എ.ഇ പവിലിയന്‍, ആദ്യസന്ദര്‍ശകന്‍ ശൈഖ് മുഹമ്മദ്

ദുബായ്- ആരേയും അമ്പരപ്പിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത യു.എ.ഇ പവിലിയനിലെ ആദ്യസന്ദര്‍ശകനായി വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി. എക്‌സ്‌പോയിലെ ഏറ്റവും വലിയ പവിലിയനും യു.എ.ഇയുടേതാണ്. പറക്കുന്ന ഫാള്‍ക്കന്‍ പക്ഷിയുടെ ചിറകുപോലെയാണ് യു.എ.ഇ പവിലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പവിലിയന്റെ രൂപകല്‍പനയിലും ഉള്ളടക്കത്തിലും ശൈഖ് മുഹമ്മദ് മതിപ്പ് രേഖപ്പെടുത്തി. യു.എ.ഇയുടെ കഥ ഇതര രാജ്യങ്ങള്‍ക്കായി അവതരിപ്പിക്കുന്ന പവിലിയനാണിതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രസ്ഥാപകരുടെ പാത പിന്തുടര്‍ന്ന് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നാം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News