Sorry, you need to enable JavaScript to visit this website.

എക്‌സ്‌പോ 2020 സാമ്പത്തിക മേഖലക്കുള്ള ഉത്തേജക വാക്‌സിന്‍- യൂസഫലി

അബുദാബി- യു.എ.ഇ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന വാക്‌സിനാണ് എക്‌സ്‌പോ 2020 എന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . ഈ ആഗോള പരിപാടി മേഖലകളില്‍ അവസരങ്ങളുടെയും നിക്ഷേപങ്ങളുടെയും വാതില്‍ തുറക്കും.

പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്നു. എല്ലാവരെയും പോലെ താനും ലോകത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്‌പോ 2020 ആഗോള പുരോഗതിയില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. പകര്‍ച്ചവ്യാധിക്കുശേഷം സമൃദ്ധിയും പുരോഗതിയും തിരിച്ചുപിടിക്കാന്‍ നാമെല്ലാവരും ഉത്സുകരാണ്, കൂടാതെ സാങ്കേതികവും സാംസ്‌കാരികവുമായ വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് എക്‌സ്‌പോ 2020ല്‍ രാജ്യങ്ങള്‍ അവരുടെ മികച്ച കാല്‍വെപ്പു നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News