യു.എ.ഇയില്‍ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റു

അബുദാബി- യു.എ.ഇയിലെ പുതിയ മന്ത്രിമാര്‍  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സന്നിഹിതനായിരുന്നു.
ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (ഉപപ്രധാനമന്ത്രി, ധനമന്ത്രി), മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി (ധനകാര്യ സഹമന്ത്രി), അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി (നീതിന്യായ മന്ത്രി), ഡോ. അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാര്‍ (മാനവശേഷി സ്വദേശിവല്‍കരണ മന്ത്രി), മര്‍യം അല്‍ മുഹൈരി (കാലാവസ്ഥ, പരിസ്ഥിതി, ഭക്ഷ്യസുരക്ഷാ മന്ത്രി), അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്ബി (ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ മന്ത്രി) എന്നിവരാണ് അധികാരമേറ്റത്.

 

Tags

Latest News