ക്രിസ്ത്യന്‍ മേഖലകളില്‍ സി.പി.എം ഇസ്‌ലാം പേടി പ്രചരിപ്പിക്കുന്നു- മുസ്‌ലിം ലീഗ്

കോഴിക്കോട്- ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ സി.പി.എം ആസൂത്രിതമായി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി മുസ്‌ലിം ലീഗ്. ന്യൂനപക്ഷ സമുദായങ്ങളെ യു.ഡി.എഫില്‍നിന്ന് അകറ്റുന്നതിനായി ബി.ജെ.പിയുടെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന്  മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം ആരോപിച്ചു. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗ് നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാജ് വിവാദങ്ങള്‍ക്ക് പിന്നിലെ അജണ്ട ബി.ജെ.പിയുടേത് മാത്രമല്ല. സി.പി.എമ്മും ഇതിന് പിന്നിലുണ്ട്. യു.ഡി.എഫിന്റെ വോട്ട് ബാങ്കാണ് മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍. അവരെ ഭിന്നിപ്പിച്ച് രണ്ടു സമുദായങ്ങളിലെയും കുറെ വോട്ടുകള്‍ യു.ഡി.എഫില്‍നിന്ന് മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന്റെ പിറകിലുള്ളത്. അതുകൊണ്ട് ബി.ജെ.പിയുടെ ഈ അജണ്ടയെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും സാമൂഹ്യ സാഹചര്യങ്ങള്‍ പരിശോധിച്ച് അവിടേക്ക് ആവശ്യമായ നിലപാടുകള്‍ ഇതില്‍നിന്ന് സൃഷ്ടിക്കുന്നു. അവരാണ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം ഒരു നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്- പി.എം.എ സലാം പറഞ്ഞു.
(അഭിമുഖത്തിന്റ പൂര്‍ണരൂപം ശനിയാഴ്ചത്തെ മലയാളം ന്യൂസ് ദിനപത്രത്തില്‍ വായിക്കുക)

 

 

Latest News