കോട്ടയം- പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. സെന്റ് തോമസ് കോളജ് വിദ്യാർഥിനി, തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ വീട്ടിൽ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. കൊല നടത്തിയ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ (20) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായ നിഥിന പരീക്ഷയെഴുതാനാണ് കോളജിലെത്തിയത്. കാത്തുനിന്ന അഭിഷേക് പേപ്പർ കട്ടർ കത്തിയുമായി ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ പെൺകുട്ടിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.