ന്യൂദല്‍ഹി- സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കാന്‍ കോടതി ഉത്തരവ്. 29കാരനായ ഉദ്യോഗസ്ഥനെ ഞായറാഴ്ച തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യോമസേന നല്‍കിയ ഹര്‍ജിയിലാണ് കോയമ്പത്തൂര്‍ കോടതിയുടെ ഉത്തരവ്. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്‌നാട് പോലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയെ അറിയിച്ചു.
തന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ വ്യോമസേന വിമുഖത കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയുമായി വ്യോമസേന ഉദ്യാഗസ്ഥരെ സമീപിച്ചപ്പോള്‍, കന്യകാത്വം നഷ്ടപ്പെട്ടന്ന് തെളിയിക്കാന്‍ പരിശോധനയ്ക്കു വിധേയയാക്കിയെന്നും ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിക്കാനിക്കുന്നതാണ് നടപടിയെന്നും യുവതി പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളജിലെ തന്റെ മുറിയിക്കുള്ളില്‍ വച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ യുവാവ് ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനപരാതി നല്‍കിയ ഉദ്യോഗസ്ഥയെ കന്യകാത്വം നഷ്ടപ്പെട്ടെന്ന് തെളിയിക്കാന്‍ പരിശോധനയ്ക്കു വിധേയയാക്കിയ വ്യോമസേനയുടെ നടപടിക്കെതിരെ ദേശീയ വനിത കമ്മിഷന്‍ രംഗത്തെത്തിയിരുന്നു.കന്യകാത്വ പരിശോധന നിരോധിച്ച് 2013ല്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഒരാളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും അശാസ്ത്രീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.