ന്യൂദല്‍ഹി- ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കൂളിലെ ശുചിമുറിയില്‍ കണ്ടെത്തി.തെക്ക് കിഴക്കന്‍ ദല്‍ഹിയില്‍ കാര്‍വാല്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായ തുഷാര്‍ കുമാര്‍ (16)ആണ് മരിച്ചത്.
സ്‌കൂളിലെ സഹപാഠികള്‍ ശുചിമുറിയില്‍ വെച്ച് തുഷാര്‍ കുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ തുഷാര്‍ കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ അടയാളങ്ങളൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് അവര്‍ വിശദീകരിച്ചു. തുഷാര്‍ കുമാറിന്റെ സഹപാഠികളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം മരിച്ച തുഷാര്‍ കുമാര്‍ അസുഖബാധിതനായിരുന്നുവെന്നും ഇത് മറച്ച് വെച്ചാണ് രക്ഷിതാക്കള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.