കോഴിക്കോട് -സ്കൂള്‍ വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയില്‍ ഷിഞ്ചു (46) ആണ് പ്രതി. വയനാട് വിനോദയാത്ര പോയ സമയത്തു ബസില്‍ വെച്ചു പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.






