കന്നഡ നടി സൗജന്യ തൂങ്ങിമരിച്ചു

ബെംഗളുരു- യുവ കന്നഡ ടിവി താരം സൗജന്യ (25) ബെംഗളുരുവിലെ കുംബല്‍ഗൊഡുവിലെ വീട്ടില്‍ തുങ്ങിമരിച്ചു. കിടപ്പുമുറിയില്‍ ഇന്ന് രാവിലെയാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആരോഗ്യ പ്രശ്‌നങ്ങളാലും ടിവി രംഗത്തെ പ്രശ്‌നങ്ങളാലും സൗജന്യ അസ്വസ്ഥയായിരുന്നുവെന്നാണ് റിപോര്‍ട്ട്. മൂന്ന് പേജുകളുള്ള കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. ഇവയില്‍ മൂന്ന് തീയതികളും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതില്‍ മാതാപിതാക്കളോട് കുറിപ്പില്‍ സൗജന്യ ആവര്‍ത്തിച്ച് ക്ഷമാപണം നടത്തുന്നുണ്ട്. നടി മൂന്ന് ദിവസം മുമ്പ് തന്നെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.
 

Latest News