നടി നേഹ സക്‌സേനയ്ക്ക് മലയാളി  സംവിധായകനില്‍ നിന്ന് ക്രൂരമായ അനുഭവം 

ബെംഗളൂരു- മലയാളിയായ ഒരു സംവിധായകനെ കുറിച്ച് നടി നടി നേഹ സക്‌സേന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. സിനിമാ സെറ്റില്‍ നേരിടേണ്ടി വന്ന പീഡനവും ഭീഷണിയും സൂചിപ്പിച്ച് നടി സെന്‍ട്രല്‍ ബെംഗളൂരു പോലീസ് 
സ്‌റ്റേഷനില്‍ പരാതി നല്‍കി.പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. താരത്തിന് താമസിക്കാന്‍ സൗകര്യമൊരുക്കിയ ഹോട്ടലില്‍ വച്ചും വിഷമകരായ ചില അനുഭവങ്ങളുണ്ടായി എന്ന് നടി പറയുന്നു. ഹോട്ടല്‍ ഉടമ രാത്രി കൂടെ ചെലവഴിക്കാന്‍ ആവശ്യപ്പെട്ടു. ഇടൈംസിനോടുള്ള നടിയുടെ വെളിപ്പെടുത്തില്‍ സിനിമാ രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മലയാളി സംവിധായകന്‍ ഒരുക്കുന്ന തമിഴ് സിനിമയുടെ സെറ്റിലാണ് പീഡനം നേരിടേണ്ടി വന്നതെന്ന് നടി നേഹ സക്‌സേന പറയുന്നു. സംവിധായകന്റെ മകന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നായക വേഷം ചെയ്തത്. ഇയാളുടെ ആദ്യ സിനിമയാണിത്. ഓഗസ്റ്റ് 20നാണ് ചിത്രീകരണം തുടങ്ങിയത്. പ്രകാശ് രാജ് അല്ലെങ്കില്‍ നാസര്‍ എന്നിവരില്‍ ആരെങ്കിലും ഒരു പ്രധാന റോളിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നുവത്രെ.
കോവിഡ് കാരണം പ്രതിസന്ധിയിലായതിനാല്‍ സിനിമയ്ക്ക് വേണ്ടി ഓകെ പറഞ്ഞു. 50000 രൂപ അഡ്വാന്‍സ് തന്ന് കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി ആദ്യ ദിവസത്തില്‍ തന്നെ തനിക്ക് ചില സംശയങ്ങളുണ്ടായി. അസ്വസ്ഥമാക്കുന്ന പല അനുഭവങ്ങളും നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിന് ശേഷം സംവിധായകനോട് പറഞ്ഞു. എന്നാല്‍ സംവിധായരന്റെ തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.
നിര്‍മാതാവിന് മാഫിയകളുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കാസിനോയില്‍ പീഡനത്തിന് വേണ്ടിയുള്ള ഒരു മുറിയുണ്ട്. അവിടെ വച്ച് പീഡിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും ഒരുപക്ഷേ വെടിവച്ച് കൊല്ലാനും അവര്‍ക്ക് സാധിക്കുമെന്നും സംവിധായകന്‍ ഭീഷണിപ്പെടുത്തിയത്രെ. അഡ്വാന്‍സ് നല്‍കിയ പണം തിരിച്ചുതരാമെന്ന് താന്‍ പറഞ്ഞുവെന്ന് നടി നേഹ സക്‌സേന വിശദീകരിച്ചു.
പ്രകാശ് രാജോ, നാസറോ സിനിമയുടെ ഭാഗമായില്ല. ചിത്രീകരണം പൂര്‍ത്തിയാക്കാതെ പോകരുതെന്നും അത് ടീമിലെ ഒരുപാട് പേരെ ബാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞതു പ്രകാരം ഞാന്‍ അവിടെ സഹിച്ചുനിന്നു. ഷൂട്ടിങ് പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങിയാല്‍ ഒരുപക്ഷേ തന്റെ പ്രഫഷണല്‍ ജീവിതത്തെ ബാധിച്ചെന്നുവരാം. അക്കാര്യംകൂടി പരിഗണിച്ചാണ് ഞാന്‍ അവിടെ തന്നെ നിന്നതെന്നും നേഹ പറയുന്നു. മമ്മൂട്ടി നായകനായ കസബ എന്ന സിനിമയില്‍ പ്രധാന നായികമാരില്‍ ഒരാളായിരുന്നു . സഖാവിന്റെ പ്രിയസഖി എന്ന സിനിമയിലും അവര്‍ വേഷമിട്ടിട്ടുണ്ട്.
 

Latest News