കോവിഡ് തടയാൻ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ ഗുളിക നല്‍കും

തിരുവനന്തപുരം- സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ ആഴ്‌സനികം ആല്‍ബം ഗുളഇക വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. 21 ദിവസത്തെ ഇടവേളകളില്‍ മൂന്ന് പ്രാവശ്യമായി 3 ഗുളിക വീതമാണ് വിതരണം ചെയ്യുക. പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ചര്‍ച്ച നടത്തുന്നുണ്ട്. ഓരോ ജില്ലയിലും എത്ര ഗുളിക ലഭ്യമാണെന്ന കണക്കു നല്‍കാന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരോട് ഹോമിയോ ഡയറക്ടര്‍ ഡോ. വിജയാംബിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Latest News