ദുബായ്- യു.എ.ഇയിലെ കോവിഡ്19 കാര്യങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ. മൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കരുതെന്നും വസ്തുതകള്‍ ഉറപ്പുവരുത്തണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം (എന്‍.സി.ഇ.എം.എ) അറിയിച്ചു.
നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നാണ് വിവരങ്ങള്‍ നേടേണ്ടതെന്ന് എന്‍.സി.ഇ.എം.എ ഔദ്യോഗിക വക്താവ് ഡോ. താഹര്‍ അല്‍ അമിരി പറഞ്ഞു.
പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രോട്ടോക്കോളുകളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ യു.എ.ഇ പങ്കിടുന്നു.
കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നതിനായി യു.എ.ഇ സര്‍ക്കാര്‍ ചൊവ്വാഴ്ചകളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.