എക്‌സ്‌പോ വേദിയിലെത്താന്‍ സൗജന്യ ബസ് സര്‍വീസ്

ദുബായ്- യു.എ.ഇയിലെ 9 കേന്ദ്രങ്ങളില്‍നിന്ന് എക്‌സ്‌പോ 2020 വേദിയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും ഷാര്‍ജയിലെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളില്‍ നിന്നുമാണ് സൗജന്യ ബസ് സര്‍വീസ്. 77 ബസുകള്‍ സര്‍വീസ് നടത്തും.
ആകെ 287 ട്രിപ്പുകളുണ്ടായിരിക്കും. വാരാന്ത്യങ്ങളില്‍ (വ്യാഴം, വെള്ളി) ഇത് 358 ആകും. ആര്‍.ടി.എ നേരത്തെ ദുബായിലെ 9 സ്റ്റേഷനുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാം ജുമൈറ, അല്‍ ബറഹ, അല്‍ ഗുബൈബ, എത്തിസാലാത്ത്, ഗ്ലോബല്‍ വില്ലേജ്, ഇന്റര്‍നാഷനല്‍ സിറ്റി, ദുബായ് സിലിക്കണ്‍ ഒയാസിസ്, ദുബായ് മാള്‍, ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (ടെര്‍മിനല്‍3) എന്നിവിടങ്ങളില്‍ നിന്ന് ദിവസവും ഇടതടവില്ലാതെ ട്രിപ്പുകളാണുണ്ടാവും.

 

Latest News