യു.എ.ഇ അഞ്ചുവര്‍ഷ ടൂറിസ്റ്റ് വിസക്ക് നടപടികള്‍ ആരംഭിച്ചു, എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം

അബുദാബി- യുഎഇയില്‍ പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍  ഇമിഗ്രേഷന്‍ അധികൃതര്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും.

അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യു.എ.ഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ യു.എ.ഇയില്‍ കഴിയാം. വേണമെങ്കില്‍ 90 ദിവസംകൂടി നീട്ടി നല്‍കും.

യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐ.സി.എ) വഴി 650 ദിര്‍ഹമാണ് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കായി അപേക്ഷന്‍ നല്‍കേണ്ടത്.

ഐ.സി.എ വെബ്സൈറ്റ് വഴി താത്പര്യമുള്ളവര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം. അപേക്ഷകന് വിസ നല്‍കണോ വേണ്ടയോ എന്നത് ഇമിഗ്രേഷന്‍ അതോറിറ്റിയുടെ വിവേചനാധികാരമാണ്.

 

 

Latest News