പെണ്‍കുട്ടി എന്തു ധരിക്കണമെന്ന് ആരും കല്‍പിക്കേണ്ട- അമല പോള്‍

മുംബൈ- പെണ്‍കുട്ടികളുടെ വേഷത്തെ കുറിച്ച് കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നടി അമല പോള്‍. ബികിനി ധരിച്ച ഫോട്ടോകള്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് നടിയെ ട്രോളന്മാര്‍ വെറുതെ വിട്ടിരുന്നില്ല.
ഒരു സ്ത്രീ വസ്ത്രം ധരിക്കുന്നത് അവളുടെ ആഗ്രഹപ്രകാരമാണ്. അവളുടെ ഇഷ്ടപ്രകാരമുള്ള വസ്ത്രം തെരഞ്ഞെടുക്കും. അതുകൊണ്ട് വസ്ത്രത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം-അമല കുറിച്ചു.

 

Latest News