VIDEO മോന്‍സന്‍ നല്‍കിയ മോതിരം കാണിച്ച് കൊതിപ്പിച്ച് എം.ജി. ശ്രീകുമാര്‍

കോഴിക്കോട്- തട്ടിപ്പുവീരന്‍ മോന്‍സന്‍ നല്‍കിയ മോതിരവും വാച്ചും പ്രദര്‍ശിപ്പിച്ച് പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ഫ് ളവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ പരിപാടിയിലാണ് വേദിയിലുണ്ടായിരുന്ന രമേഷ് പിഷാരടിയെയടക്കം കൊതിപ്പിച്ച് വിരലിലണിഞ്ഞ മോതിരം പ്രദര്‍ശിപ്പിച്ചത്.
മോതിരവും വാച്ചുമൊക്കെ ചാനല്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം തിരച്ചുനല്‍കേണ്ടതാണെന്നും എം.ജി ശ്രീകുമര്‍ പറയുന്നുണ്ട്. പരിപാടിയുടെ പഴയ വീഡിയോ പുതിയ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.  സുഹൃത്തായ ഡോ. മോന്‍സന്‍ സ്റ്റാര്‍ സിംഗറിന്റെ വലിയ ആരാധകനാണെന്നും മോതിരം ധരിച്ച് ഷോയില്‍ വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും എം.ജി. ശ്രീകുമര്‍ പറയുന്നു.

 

Latest News