ഇന്ത്യ വിമാനവിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി, സൗദിയുമായി ഇനിയും കരാറായില്ല

ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം ഇന്ത്യ ഒക്ടോബര്‍ 31 വരെ നീട്ടി. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡയകരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്. ഓരോ മാസത്തിന്റേയും അവസാനം ഇപ്പോള്‍ വിലക്ക് നീട്ടുകയാണ്. പല രാജ്യങ്ങളുമായും ഇന്ത്യ ഉഭയകക്ഷി ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിദേശ മന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്തുവെങ്കിലും എയര്‍ ബബിള്‍ കരാറിന് ഇനിയും നടപടികളായിട്ടില്ല.

 

Latest News