യു.എ.ഇയില്‍ 277 പേര്‍ക്ക് കൂടി കോവിഡ്, പുതിയ മരണമില്ല

അബുദാബി-യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 277 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് പുതിയ മരണമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 2,094 പേരാണ് മരിച്ചത്. മൊത്തം 7,35,457 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
329 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് രോഗമുക്തി 7,27,845 ആയി വര്‍ധിച്ചു. 93.4 ശതമാനം പേര്‍ ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 82.69 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചു.

 

Latest News