Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എക്‌സ്‌പോക്ക് പോകാന്‍ ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം അവധി

ദുബായ്- എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ പ്രത്യേക അവധി. ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂമാണ് ഉത്തരവിട്ടത്.
ഒക്ടോബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് ദുബായ് എക്‌സ്‌പോ. ഈ കാലയളവില്‍ എപ്പോഴായാലും തൊഴിലാളികള്‍ക്ക് അവധി പ്രയോജനപ്പെടുത്താമെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തോടൊപ്പം പ്രദര്‍ശനം കാണാനും പുതിയ കണ്ടുപിടിത്തങ്ങള്‍ പരിചയപ്പെടാനുമാണ് തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്നത്.

 

Latest News