മൗലവിക്ക് ഭക്ഷണവുമായി പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഗുരുഗ്രാം- മൗലവിക്ക് ഭക്ഷണവുമായി പോയ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമില്‍ പട്ടൗഡിയിലുള്ള പള്ളിയിലാണ് സംഭവം. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ ഏല്‍പിച്ചത്.
ഭക്ഷണവുമായി പോയപ്പോള്‍ മൗലവി പള്ളിയില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് പള്ളിയില്‍ പിരിവിനെത്തിയ 22 കാരന്‍ പെണ്‍കുട്ടിയെ തടഞ്ഞ് പീഡിപ്പിച്ചത്.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് പറയുകയായിരുന്നു. മാതാവ് പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ പ്രദേശ വാസികള്‍ പ്രതിയെ വളഞ്ഞ് മര്‍ദിക്കുകയായിരുന്നു.

 

Latest News