ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവായി അവതരിപ്പിച്ച് പ്രചരിക്കുന്നത് വ്യാജ ചിത്രം. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജാണ് കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നത്. ലാസ്റ്റ്, ബെസ്റ്റ് ഹോപ്പ് ഓഫ് ഓഫ് എര്‍ത്ത് എന്ന തലക്കെട്ടില്‍ മോഡിയുടെ ചിത്രം സഹിതം വ്യാപകമായാണ് ഇത് ഷെയര്‍ ചെയ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന, ഏറ്റവും കരുത്താനായ നേതാവാണ് മോഡിയെന്നും പറയുന്നു.
പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷമാണ് വ്യാജ വാര്‍ത്തയുടെ പ്രചാരണം.






