Sorry, you need to enable JavaScript to visit this website.

യൂ ട്യൂബര്‍മാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഈജിപ്ത്

കയ്‌റോ- യൂ ട്യൂബ്, ബ്ലോഗിംഗ് മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഈജിപ്ത്. സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുദ്ദേശിച്ചാണ് പുതിയ നീക്കം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞു.
32,000 ഡോളറിന് മേല്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നവരാണ് നികുതിവലയില്‍പെടുക. അറബ് ലോകത്ത് ഇന്റര്‍നെറ്റ് ആക്ടിവിറ്റി ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ആയിരക്കണക്കിന് യൂ ട്യൂബര്‍മാരും ബ്ലോഗര്‍മാരുമാണ് രാജ്യത്തുള്ളത്.
സെലിബ്രിറ്റികള്‍ക്കാണ് ഇത് വലിയ തിരിച്ചടിയാവുക. ഫോട്ടോകളും വൈറല്‍ സ്വഭാവമുള്ള പോസ്റ്റുകളും കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നല്ല രീതിയില്‍ പണം സമ്പാദിക്കുന്ന സെലിബ്രിറ്റികള്‍ക്കാണ് സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ ആഘാതമാകുന്നത്.
നല്ല തീരുമാനമെന്ന് ചിലര്‍ പറയുമ്പോള്‍, സര്‍ക്കാര്‍ തടസ്സമില്ലാത്ത ഇന്റര്‍നെറ്റും ലിമിറ്റഡ് ഡാറ്റ പാക്കേജുകളുമെങ്കിലും ഒഴിവാക്കി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നവരുമുണ്ട്. പച്ചക്കറി വിറ്റ് ഉപജീവനം കഴിക്കുന്നവര്‍ പോലും നികുതി കൊടുക്കുന്നു. അപ്പോള്‍ സെലിബ്രിറ്റികളെ പിടികൂടുന്നതില്‍ കുഴപ്പമില്ല എന്നാണ് ഒരാളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങള്‍ രാജ്യം വിട്ടുപോകാന്‍ ഈ തീരുമാനം ഇടയാക്കുമെന്നാണ് മറ്റ് ചിലരുടെ വിമര്‍ശനം.

 

Latest News