നടന്‍ ആസിഫ് അലിക്കും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ

ദുബായ്- യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മലയാള ചലച്ചിത്ര താരങ്ങളുടെ നിരയിലേക്ക് നടന്‍ ആസിഫ് അലി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലിയും കുടുംബവും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്ക് നേരത്തേ യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യു.എ.ഇ 10 വര്‍ഷത്തെ ദീര്‍ഘകാല താമസവിസ നല്‍കുന്നത്.

 

Latest News