എഫ്.ബി വഴി സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍

കാലടി- വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് കാലടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബോബി തോമസ് കാലടി പോലീസ് സ്‌റ്റേഷനില്‍ ഗൂണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ്. വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്.എച്ച്.ഒ  ബി.സന്തോഷ്, എസ്.ഐമാരായ സതീഷ് കുമര്‍, സി.ഏ.ഡേവീസ്, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Latest News