വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയുമായി യുവതി

കണ്ണൂര്‍- കണ്ണൂര്‍ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ബംഗാള്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് (35) എതിരെ പോലീസ് കേസെടുത്തു.
2016 മുതല്‍ 2020 വരെ ദുബായില്‍ പീഡിപ്പിച്ചതായാണ് പരാതി. ദുബായില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു യുവതി. വിവാഹ മോചനം നേടി കഴിയുകയായിരുന്ന യുവതിയെ അനവധി തവണ പീഡനത്തിന് ഇരയാക്കിയതായി പഴയങ്ങാടി പോലീസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ദുബായില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാക്കി എന്നാണ് കൊല്‍ക്കത്ത സ്വദേശിയായ യുവതിയുടെ പരാതി. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബായിലെ വസതിയില്‍ വച്ചും പീഡനത്തിനിരയാക്കി. എങ്കിലും വിവാഹ വാഗ്ദാനം പാലിച്ചില്ല എന്നും യുവതി പറയുന്നു.
കോവിഡിനെ തുടര്‍ന്ന് യുവതി വിദേശത്ത് നിന്ന് മടങ്ങി നാട്ടിലെത്തി. ഇപ്പോള്‍ ചെന്നൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ചെന്നൈയില്‍ നിന്ന് കണ്ണൂരില്‍ എത്തിയാണ് യുവതി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2) (ി), 377 എന്നില്‍ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എംബസി വഴിയാണ് പോലീസ് കേസ് അന്വേഷിക്കുക.
 

 

 


 

Latest News