നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

വടക്കാഞ്ചേരി- പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടന്‍ തൃശൂര്‍ ചന്ദ്രന്‍ (59) അന്തരിച്ചു. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിലെ
അഭിനയത്തിന് 2002ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മുണ്ടത്തിക്കോട് പെഴുംകാട്ടില്‍ നാരായണന്‍ നായരുടെയും പട്ട്യാത്ത് കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനാണ്. ശ്വാസസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൃശൂര്‍ ചിന്മയ, യമുന, ഓച്ചിറ അഖില, കൊല്ലം ഐശ്വര്യ, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കഴിമ്പ്രം തിയേറ്റേഴ്‌സ്, അങ്കമാലി മാനിഷാദ തുടങ്ങിയ സംഘങ്ങളുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ മിക്ക സിനിമകളിലും അഭിനയിച്ച ചന്ദ്രന്‍, തന്മാത്ര, പഴശ്ശിരാജ, തുടങ്ങി 20 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിലെ വാസുദേവന്‍ നായര്‍ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നുഅസുഖത്തെത്തുടര്‍ന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിലാണ് അവസാനമായി അരങ്ങിലെത്തിയത്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: വിനീഷ്, സൗമ്യ. മരുമകന്‍: പ്രസാദ്.
 

Latest News