ദുബായ്- അസമില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ഷാര്‍ജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. പോലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫര്‍ ചവിട്ടുന്ന ദൃശ്യങ്ങളടക്കം മലയാളത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ശൈഖ ഹിന്ദ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.
മുസ്‌ലിം ആയതിന്റെ പേരില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും അയാളെ കൊല്ലുന്നത് പൊലീസും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും കഴിഞ്ഞ ദിവസം ശൈഖ ഹിന്ദ ട്വീറ്റ് ചെയ്തിരുന്നു.
حين تكون جريمتك إنك مسلم بالهند و تقتل بلا محاكمه بعد ظلم إنهم ينكرون عليك بإنك عندي لأنك فقط مسلم. When your crime in #Islamophobic #India is being a Muslim & you’re denied being an Indian- because you’re a Muslim?!
— Hend F Q (@LadyVelvet_HFQ) September 25, 2021
The ones killing him are police & journalist crushing his ribs pic.twitter.com/FC8U4ICE5C