ഭാവ്‌നഗര്‍- പതിനേഴുകാരിയും 21 വയസ്സായ കാമുകനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. തങ്ങളുടെ പ്രേമത്തെ കുറിച്ച് ബന്ധുക്കള്‍ കൂടുന്ന ചടങ്ങുകളില്‍ വെളിപ്പെടുത്തി നാണക്കേട് ഉണ്ടാക്കിയതിനാലാണ് കൃത്യം നടത്തിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
ഭാവ്‌നഗര്‍ ചിത്ര പ്രദേശത്തെ ഭൂമി ധന്ദിക്കിയയെ സെപ്റ്റംബര്‍ 16 മുതല്‍ കാണാതായിരുന്നു. ഇവരെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും കാണിച്ച് 19ന് വര്‍തജ് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. 23-ന് മൃതദേഹം തോര്‍ഡി ഗ്രാമത്തില്‍ തടാകത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണം ഭൂമി ധന്ദികിയയുടെ ബന്ധുവായ 17 കാരിയിലും കാമുകന്‍ കാര്‍ത്തിക് ദുന്‍ഗ്രാനിയയിലുമെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കൊലപാതകം സമ്മതിച്ചു.
തോര്‍ഡിയില്‍ ഒരു ചടങ്ങിനെത്തിയ യുവതിയെ ഇരുവരും തടാകത്തിനരികിലേക്ക് കൊണ്ടുവെന്ന് കുത്തിക്കൊല്ലുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാലും കനത്ത മഴ പെയതതിനാലും മൃതദേഹം ആരുടേയും ശ്രദ്ധയില്‍ പെട്ടില്ലെന്ന് പോലീസ് പറഞ്ഞു.






